25/09/2019
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; പ്രചരോദ്ഘാടന സമ്മേളനംസെപ്തംബര്‍ 26ന് തിരുവനന്തപുരത്ത് (നാളെ)
തിരുവനന്തപുരം : സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിന് തുടക്കം കുറിച്ച് പ്രവര്‍ത്തന വീതിയില്‍ അമ്പതാണ്ടിലേക്ക് കടക്കുന്ന ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ പ്രചരോദ്ഘാടന സമ്മേളനം സെപ്തംബര്‍ 26ന് തിരുവനന്തപുരത്ത് നടക്കും. വ്യാഴാഴ്ച്ച വൈകീട്ട് 4 മണിക്ക് തിരുവനന്തപുരം എം.ഇ.എസ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ നൂറുല്‍ ഉലമ സ്‌ക്വയറില്‍ നടക്കുന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ വഖ്ഫ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.