Menu Close



Notifications & Announcements


14/02/2022

സഅദിയ ലീഡേഴ്‌സ് മീറ്റ് ഫെബ്രവരി 15 നു സഅദിയ്യയിൽ


കാസർഗോഡ് ദേളി സഅദിയ ശരീഅത്ത് കോളേജ് ബിരുദധാരികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാർക്ക് മജ്‌ലിസുൽ ഉലമാഇസ്സഅദിയ്യീൻ കേന്ദ്ര കമ്മിറ്റി സങ്കടിപ്പിക്കുന്ന ലീഡേഴ്‌സ് മീറ്റ് ഫെബ്രവരി 15 ചൊവ്വ സഅദിയ്യയിൽ നടക്കും. വിവിധ തലങ്ങളിൽ സംഘടനാ നേതൃ രംഗത്തുള്ളവരും സയ്യിദുമാരും മുദരിസായി സേവനം ചെയ്യുന്നവരും പ്രത്യേകം തെരെഞ്ഞെടുക്കപ്പെട്ട സഅദി പണ്ഡിതന്മാരാണ് പരിപാടിയിൽ സംബന്ധിക്കുക. രാവിലെ 09 .30 ന് നടക്കുന്ന നൂറുൽ ഉലമ മഖ്‌ബറ സിയാറത്തിന്ന് മുഹമ്മദ്‌ സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നൽകും. 10.00 മണിക്ക് ആരംഭിക്കുന്ന ഉത്ഘാടന സംഗമം മജ്ലിസുൽ ഉലമാഇസ്സയ്യിദീൻ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീൻ ബുഖാരി സഅദിയുടെ അധ്യക്ഷതയിൽ സഅദിയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ ഉത്ഘാടനം ചെയ്യും. സയ്യിദ് ഇസ്മായീൽ ഹാദി തങ്ങൾ പാനൂർ പ്രാർത്ഥന നടത്തും. ശരീഅത് കോളേജ് പ്രിൻസിപ്പാൾ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, സദർ മുദരിസ് കെ കെ ഹുസൈൻ ബാഖവി വയനാട് പ്രഭാഷണം നടത്തും. 11.30 ന് നടക്കുന്ന പഠന സംഗമത്തിൽ സംഘം, സംഘാടനം, ദഅവത്ത് എന്നീ വിഷയത്തിൽ കെ കെ എം സഅദി അബുദാബിയും തദ്‌രീസ് എങ്ങനെ ആസ്വാദകരമാക്കാം എന്ന വിഷയത്തിൽ അബ്ദില്ലത്തീഫ്‌ സഅദി കൊട്ടിലയും വിഷയാവതരണം നടത്തും. ഉബൈദുല്ലാഹി സഅദി മട്ടന്നൂർ, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ഹുസൈൻ സഅദി കെ സി റോഡ്, സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, എം എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ സ്ഥാപന മേധാവികൾ മറ്റു പ്രമുഖർ ആശംസകൾ നേരും.