Menu Close



Notifications & Announcements


17/02/2022

അനുഭൂതികൾ പകർന്ന് സഅദീസ് നേതൃസംഗമം ; കുമ്പോൽ തങ്ങൾ ഉദ്ഘാടനം ചെയ്തു


കാസർഗോഡ്: ദേളി സഅദിയ്യ ശരീഅത്ത് കോളേജ് ബിരുദധാരികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാർക്ക് മജ്‌ലിസുൽ ഉലമാഇസ്സഅദിയ്യീൻ കേന്ദ്ര കമ്മിറ്റി സങ്കടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് പുതു പ്രതീക്ഷകൾ നൽകി. വിവിധ തലങ്ങളിൽ സംഘടനാ നേതൃ രംഗത്തുള്ളവരും സയ്യിദുമാരും മുദരിസായി സേവനം ചെയ്യുന്നവരും പ്രത്യേകം തെരെഞ്ഞെടുക്കപ്പെട്ട സഅദി പണ്ഡിതന്മാരാണ് പരിപാടിയിൽ സംബന്ധിച്ചത്. രാവിലെ നടന്ന നൂറുൽ ഉലമ മഖ്‌ബറ സിയാറത്തിന്ന് മുഹമ്മദ്‌ സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നൽകി. ഉത്ഘാടന സംഗമം മജ്ലിസുൽ ഉലമാഇസ്സയ്യിദീൻ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീൻ ബുഖാരി സഅദിയുടെ അധ്യക്ഷതയിൽ സഅദിയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ ഉത്ഘാടനം ചെയ്തു. സയ്യിദ് ഇസ്മായീൽ ഹാദി തങ്ങൾ പാനൂർ പ്രാർത്ഥന നടത്തി. ശരീഅത് കോളേജ് പ്രിൻസിപ്പാൾ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, സദർ മുദരിസ് കെ കെ ഹുസൈൻ ബാഖവി വയനാട്, വൈസ് പ്രിൻസിപ്പാൾ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഉബൈദുല്ലാ സഅദി അന്നദ് വി,കെ പി ഹുസൈൻ സഅദി കെ സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, എം എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പഠന സംഗമത്തിൽ സംഘം, സംഘാടനം, ദഅവത്ത് എന്നീ വിഷയത്തിൽ കെ കെ എം സഅദിയും തദ്‌രീസ് എങ്ങനെ ആസ്വാദകരമാക്കാം എന്ന വിഷയത്തിൽ അബ്ദില്ലത്തീഫ്‌ സഅദി കൊട്ടിലയും നേതൃത്വം നൽകി. സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം തങ്ങളുടെ നേതൃത്വത്തിൽ സഅദീ പണ്ഡിതന്മാർക്കുള്ള സ്നേഹോപഹാര വിതരണവും നടന്നു. ഇസ്മായിൽ സഅദി പാറപ്പള്ളി സ്വാഗതവും അബ്ദുല്ല സഅദി ചിയ്യൂർ നന്ദിയും പറഞ്ഞു.